Wednesday, March 26, 2014
Tuesday, March 11, 2014
Sunday, March 9, 2014
നെടുമ്പാശേരിയില്‍ നിന്നും 27 ലക്ഷം രൂപവിലവരുന്ന സ്വര്‍ണം പിടികൂടി
കൊച്ചി
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും 27 ലക്ഷം രുപവിലവരുന്ന സ്വര്‍ണം പിടികൂടി. രണ്ട് സംഭവങ്ങളിലായിട്ടാണ് ഈ സ്വര്‍ണവേട്ട.
ആദ്യത്തേതില്‍ സ്വര്‍ണം റിബണിന്റെ രൂപത്തില്‍ കടത്താന്‍ ശ്രമിക്കുയായിരുന്നു. രണണ്ടാതത്തേത് ചെരുമ്പിപ്പിനുള്ളില്‍ വച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശിയെ കസ്റ്റഡയിലെടുത്തു. കഴിഞ്ഞ ഒരാഴ്‌ചക്കിടെ നെടുമ്പാശേരിയില്‍ നിന്നും പത്തു കിലോ ഗ്രാം വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടയത്.
കഴിഞ്ഞ ദിവസം സ്വര്‍ണം ലായനിയായി കടത്താന്‍ ശ്രമിച്ചതിനു പിന്നാലെയാണ് ഇന്നലെ സ്വര്‍ണം രൂപമാറ്റം വരുത്തി റിബണ്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചത്. കാസര്‍കോഡ് സ്വദേശിയായ ഹനീഫ എന്നയാളില്‍ നിന്നാണ് 680 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റും പിടിച്ചെടുത്തു. ഇവയ്‌ക്ക് 20 ലക്ഷത്തോളം രൂപ വിലവരും .
ബാഗിനുള്ളിലെ കാര്‍ഡ് ബോര്‍ഡിലും വസ്‌ത്രത്തിനു ഉള്ളിലുമായാണ് റിബണ്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയതാണ് ഈ യാത്രക്കാരന്‍.
ദമ്പതികളില്‍ നിന്നാണ് സ്വര്‍ണ ബിസ്‌കറ്റുകള്‍ പിടിച്ചെടുത്തത്. ചെരുപ്പിനടിയില്‍ സുരക്ഷിതമായി തുന്നിച്ചേര്‍ത്തനിലയിലാണ് ബിസ്‌കറ്റുകള്‍ ഒളിപ്പിച്ചിരുന്നത്. പുലര്‍ച്ചെയുള്ള വിമാനത്തിലാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഇരുസംഭവങ്ങളിലും അന്വേഷണം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസം മലപ്പുറം വട്ടപ്പറമ്പില്‍ കുഞ്ഞിമുഹമ്മദ് എന്നയാളുടെ പക്കല്‍ നിന്നും 400 ഗ്രാം വരുന്ന നാല് സ്വര്‍ണ ബിസ്‌കറ്റകള്‍ എയര്‍ കസ്റ്റംസ് പിടികൂടിയിരുന്നു. വ്യാഴാഴ്‌ച രാത്രി 11 മണിയോടെ സിംഗപ്പൂരില്‍ നിന്നും എത്തിയ എയര്‍ ഏഷ്യ എകെ 1203 വിമാനത്തിലാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
സിംഗപ്പൂരില്‍ നിന്നും കൊലാലംപൂര്‍ വഴിയുള്ള വിമാനത്തലാണ് ഇയാളെത്തിയത്. സ്വര്‍ണമോ മറ്റു നികുതി അടക്കേണ്ട സാധനങ്ങളോ ഉണ്ടോ എന്ന അധികൃതരുടെ ചോദ്യത്തിനു ഇല്ലെന്നു മറുപടി പറഞ്ഞശേഷം ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കാനുള്ള ശ്രമത്തിലാണ് ഇയാളെ പിടികൂടിയതെന്ന് കസ്റ്റംസ് ഡപ്യുട്ടി കമ്മീഷണര്‍ എസ്‌എഎസ് നവാസ് പറഞ്ഞു.
അസി.കമ്മീഷണര്‍ സഞ്‌ജയ് കുമാര്‍, സൂപ്രണ്ടുമാരായ കെ.ശിവാജി, കെ.മധുകുമാര്‍, കെ.വി രാജന്‍,വൈ ഷാജഹാന്‍, പി.വി രവീന്ദ്രനാഥ്, ഇന്‍സ്‌പെക്‌ടര്‍മാരായ കെ.പി സതീശന്‍, എന്‍.മുരളി ,രാജ്‌പാല്‍ മീന എന്നിവര്‍ നേതൃത്വം നല്‍കി.
In yet another instance of blatant attempt at gold smuggling in the Dubai-Kochi air corridor, the Air Intelligence Unit of Air Customs at Cochin International Airport (CIAL) on Saturday confiscated 650 grams of gold in the form of crepe ribbon and two gold biscuits (of 232 grams), from two passengers who arrived from Sharjah.
Aneef Posot, 41, of Manjeshwar, Kasargod, who had arrived from Sharjah by Jet Airways flight 9W561 at 5.15 am on Saturday, was caught for carrying 650 grams of gold converted into a 10-metre-long, 1-inch-wide ribbon. The ribbon had been cut into pieces and pasted onto layers of cardboard in two-three layers and hidden in the cardboard base of the airbag carried by him.
The same type of cardboard pieces had also been concealed in the carton he had stuffed with other fancy articles. The passenger used 11 lingerie packs to hide the remaining pieces of ribbon.
Deputy Commissioner S A S Navaz said that the department had ascertained that all the ribbons recovered from the airbag, carton and lingerie packs were of 24-carat purity and approximately worth `20 lakh. The other passenger who was detained by the Air Intelligence Unit is Ummer Mohammed Abdul Basheer, 51, a resident of Kasargod, who had arrived by Air Arabia flight G9427 from Sharjah at 3.00 am.
According to the officials, he had concealed two gold bars of 116 grams each in his sandals. The two bars, weighing 232 grams, would be worth about `7.16 lakh, officials said. Navaz said racketeers are devising increasingly ingenious methods of gold smuggling and that the police are, therefore, taking all precautions.
പെയിംഗ് ഗസ്റ്റ് എന്നപേരില്‍ താമസവും ലഹരിമരുന്ന് ഉപയോഗവും ,അഞ്ചു പേര്‍ പിടിയില്‍
കൊച്ചി
പെയിംഗ് ഗസ്റ്റായി താമസിച്ചു കഞ്ചാവ് അടക്കം ലഹരിമരുന്നുകളുടെ അടിമകളായ അഞ്ച് യുവാക്കളെ പോലീസ് പിടികൂടി.
കലൂര്‍ ദേശാഭിമാനിയ്‌ക്കു സമീപം പോണോത്ത് റോഡില്‍ ഒരു വീട്ടിലാണ് പഠിക്കുന്നുവെന്ന പേരില്‍ താമസിച്ചു ലഹരിമരുന്നും കഞ്ചാവും ഉപയോഗിച്ചിരുന്നത്..തളിപ്പറമ്പ്, പെരുന്തല്‍മണ്ണ,കൊടുങ്ങല്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഈ യുവാക്കള്‍.
കുറച്ചു നാള്‍ ഇവര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരിമരുന്നും കഞ്ചാവും വ്യാപകമായതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കളുടെ സംഘം കുടുങ്ങിയത്. ഇവരുടെ പക്കല്‍ നിന്നും കഞ്ചാവ് നിറച്ചു മാറി മാറി വലിക്കാനുള്ള ഹൂക്കയും പോലീസ് കണ്ടെടുത്തു.
തളിപ്പറമ്പ് കൊയ്യം ഖദീജ മന്‍സില്‍ അബ്‌ദുള്‍ ലത്തീഫിന്റെ മകന്‍ മഹമ്മദ് റമീസ് (19), പെരിന്തല്‍മ്‌ണ്ണ കണ്ണമംഗലം പള്ളിക്കല്‍ വീട്ടില്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ മകന്‍ ബാസിത് (19), കൊടുങ്ങല്ലൂര്‍ പൊയ്യ പാത്രക്കടവില്‍ വീട്ടില്‍ പി.കെ പ്രകാശന്റെ മകന്‍ ഡയോ പ്രകാശ് (19), എന്നിവരോടൊപ്പം തമ്മനം കയ്യാനിക്കല്‍ ജോര്‍ജിന്റെ മകന്‍ അമീഷ് ജോര്‍ജ് (20), വൈറ്റില തൈക്കൂടം അനുഗ്രഹയില്‍ പി.വി ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ് (19) എന്നിവരെയാണ് പിടികൂടിയത്. ഇതില്‍# മറ്റു ജില്ലാക്കാരായ മൂന്നുപേരും ഒറുമിച്ചായിരുന്നു താമസം. .നഗരത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
മദ്യപിച്ചു വാഹനം ഓടിച്ചാല്‍ അകത്താകുമെന്നതാണ് കഞ്ചാവ് പോലുള്ള ലഹരിവസ്‌തുക്കളിലേക്കു ഇത്രയേറെ യുവാക്കള്‍ തിരിയാനുള്ള കാരണമെന്നു കരുതുന്നു. കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചു വാഹനം ഓടിച്ചു പിടിച്ചാല്‍ നിലവിലുള്ള നിയമം അനുസരിച്ചു കുറ്റം ചുമത്താന്‍ കഴിയില്ല. അതേപോലെ നിശ്ചിത അളവില്‍ കൂടുത്‌ല്‍ കഞ്ചാവ് കൈവശം വച്ചാല്‍ മാത്രമെ കുറ്റം ചുമത്തുകയുള്ളു. ഇതാണ് കഞ്ചാവിലേക്കു തിരിയാനുള്ള പ്രധാനം കാരണം.
കൊച്ചിയിലേക്കു ബംഗാളില്‍ നിന്നും തമിഴനാട്ടിലെ കമ്പത്തു നിന്നുമാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. ഇതില്‍ ബംഗാളില്‍ നിന്നും എത്തുന്ന കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്.
ഇതേസമയം രവിപുരം ആലപ്പാട്ട് റോഡില്‍ ഷാഡോ പോലീസ് നടത്തിയ തിരച്ചിലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ട് അന്യസംസ്ഥാനക്കാരെയും പിടകൂടി.
ബീഹാര്‍ സ്വദേശികളായ നെവല്‍ യാദവ് (35), സിക്കന്തര്‍ പ്രസാദ് (40) എന്നിവരെയാണ് പിടികൂടിയത്. നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ 522 പാക്കറ്റുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഒരു പാക്കറ്റ് ഹാന്‍സിനു 30 രൂപ നിരക്കിലാണ് വില്‍പ്പന നടത്തി വന്നിരുന്നത്.. ഏകദേശം അയ്യായിരം രൂപയോളം ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഇവരുടെ പ്രധാന ഇടപാടുകാര്‍.
ഷാഡോ എസ്‌ഐ എ.അനന്തലാല്‍, നോര്‍ത്ത് എസ്‌ഐ ഹണി കെ.ദാസ്, സൗത്ത് എസ്‌ഐ ഗോപകുമാര്‍ പോലീസുകാരായ വിനോദ്, സഫീര്‍, ജോഷ്‌കുമാര്‍ ,മുഹമ്മദ് ഇഷാക്ക്, പ്രദീപ് കുമാര്‍ ബെന്നി,ജിന്‍സ്, ജൂഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Friday, February 28, 2014
യുവതിയെ കയറിപ്പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍
കൊച്ചി: യുവതിയെ കയറിപ്പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്. കൊച്ചി തൈക്കൂടത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം. സംഭവസമയത്ത് പ്രതി മയക്കുമരുന്ന് പയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു..
കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് നിലവിട്ട് പെരുമാറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കയ്യില്‍ നിന്നും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
അഞ്ചു സുന്ദരികള്‍ ,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കോട്ടയ്‌ക്കല്‍ സ്വദേശിയായ ഹാഷിര്‍. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് 2006 ബാച്ചിലെ ബിരുദദാരിയണ്. പഠനത്തിനു ശേഷം ഐടി കമ്പനികളായ ആക്‌സന്‍ചര്‍, നോക്കിയ, എച്ച്‌സിഎല്‍, ഡെച്ച് ബാങ്ക് എന്നിവയില്‍ അഞ്ചുവര്‍ഷവം ജോലിചെയ്‌ത ഹാഷിര്‍ മുഹമ്മദ് അതിനുശേഷം 2013ല്‍ അഞ്ചു സുന്ദരികളിലൂടെയാണ് സിനിമയിലേക്കു കടന്നത്.
Thursday, February 27, 2014
രഹസ്യപോലീസ് ബോട്ടുയാര്‍ഡുകളുടേയും അന്യസംസ്ഥാന തൊഴിലാളികളുടേയും വിവരങ്ങള്‍ ശേഖരിക്കുന്നു
വൈപ്പിന്‍ : കേന്ദ്ര ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച്‌പോലീസ് മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലകളിലേയും അനുബന്ധപ്രദേശങ്ങളിലേയും മത്സ്യബന്ധന ബോട്ട് നിര്‍മ്മാണ യാര്‍ഡുകളുടേയും ഈ മേഖലയില്‍ തൊഴിലെടുക്കുന്ന അന്യസംസ്ഥാനതൊഴിലാളികളുടേയും കണക്കുകള്‍ ശേഖരിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ സാന്നിധ്യവും ഈ മേഖലയില്‍ സജീവമായ സാഹചര്യത്തിലാണ് ഈ കണക്കെടുപ്പെന്നാണ് സൂചന.
നേരത്തെ മുനമ്പത്ത് തമിഴ് പുലികള്‍ക്ക് ബോട്ട് നിര്‍മ്മിച്ച സംഭവവും കൊച്ചി തുറമുഖം വഴി നിരവധി ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത് പിടിയിലായതും മുന്‍ നിര്‍ത്തിയാണ് ഈ മേഖലയില്‍ അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതത്രേ. കൂടാതെ കുറച്ചു നാള്‍ മുമ്പ് മുരുക്കുംപാടത്ത് നിന്ന് നുഴഞ്ഞുകയറ്റക്കാരായ കുറെ ബംഗ്ലാദേശ് പൗരന്മാരെയും പിടികൂടിയിരുന്നു. മത്സ്യബന്ധനത്തിനും അനുബന്ധമേഖയിലും നാട്ടുകാരായ തൊഴിലാളികള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പല തൊഴിലുടമകളും ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പോലീസ് നിഷ്കര്‍ഷിക്കുന്ന തിരിച്ചറിയല്‍ രേഖകളോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാതെയാണ് ഭൂരിഭാഗം അന്യസംസ്ഥാനക്കാരും ഇവിടെ പണിയെടുക്കുന്നതെന്നാണ് രഹസ്യപോലീസിന്റെ കണ്ടെത്തല്‍.
സരിതയുടെ മൊഴി കേട്ടു തരിച്ചിരുന്ന മജിസ്‌ട്രേറ്റ് രാജു കാസര്‍ഗോഡ് ചീഫ് ജുഡീഷ്യല് മജിസ്‌ട്രേറ്റ്;
കൊച്ചി: സോളാര് കേസിലെ പ്രതി സരിത എസ് നായരുടെ കേസ് പരിഗണിച്ച എറണാകുളം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ്
(സാമ്പത്തീക കുറ്റം) എം.വി രാജുവിനു സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം നല്കിയത് വിവാദമാകുന്നു.
കാസര്ഗോഡ് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റായാണ്
എം.വി രാജുവിന്റെ പുതിയ നിയമനം. സരിത എസ് നായര് കോടതിയില് മൊഴി നല്കുന്നതുമായി
ബന്ധപ്പെട്ട നടപടി ക്രമങ്ങളില് അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് എം.വി രാജു വീഴ്ച വരുത്തിയെന്നു
ഹൈക്കോടതി വിജിലന്സ് രജിസ്ട്രാര് കണ്ടെത്തിയിരുന്നു.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കൃത്യവിലോപം സംബന്ധിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് നല്കിയ പരാതിയിലാണ് ചീഫ് ജസ്റ്റീസ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില് വിജിലന്സ് രജിസ്ട്രാര് അന്വേഷണം നടത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ടു സരിതാ നായര് എറണാകുളം അഡീഷണല് സിജെഎം കോടതിയില് കൊടുത്ത രഹസ്യമൊഴി മാറ്റാന് മജിസ്ട്രേറ്റിനു ബാഹ്യസമ്മര്ദ്ദം ഉണ്ടായിരുന്നതായി ആരോപണം ഉയര്ന്നിരുന്നു. ഈ അവസരത്തിലായിരുന്നു വിജിലന്സ് രജിസ്ട്രാര് അന്വേഷണം നടത്തി റിപ്പോര്ട്ടു സമര്പ്പിച്ചിരുന്നത്.
ഹൈക്കോടതി വിജിലന്സ് രജിസ്ട്രാര് മുന്പാകെ മജിസ്ട്രേറ്റ് എന്.വി. രാജു കൊടുത്ത മൊഴിയും കോടതി ജീവനക്കാരുടെ മൊഴിയും തമ്മില് വൈരുദ്ധ്യമുണ്ടായിരുന്നു. ലൈംഗീകമായി തന്നെ പിഡിപ്പിക്കപ്പെട്ടെന്നും തന്നെ ബലാല്ത്സംഗം ചെയ്തതായും സരിത മൊഴി നല്കിയെന്ന് മജിസ്ട്രേറ്റ് എന്.വി രാജു നല്കിയ മൊഴിയിലുണ്ടായിരുന്നു. എന്നാല് ഇതു സംബന്ധിച്ച് പേരുകള് വ്യക്തമായില്ലെന്നും ഇദ്ദേഹം വിജിലന്സ് രജിസ്ട്രാര്ക്കു മൊഴി നല്കിയിരുന്നു.
ഇത്തരം സാഹചര്യത്തില് മജിസ്ട്രേറ്റിനെതിരായി ഉയര്ന്ന ആരോപണങ്ങളില് കഴമ്പുണ്ടെന്നും നടപടി ക്രമത്തില് വീഴ്ച വരുത്തിയെന്നുമുള്ള കണ്ടെത്തലുകളാണ് വിജിലന്സ് രജിസ്ട്രാര് എസ് മോഹന്ദാസ് നല്കിയ റിപ്പോര്ട്ടില് ഉണ്ടായിരുന്നത്. ഇക്കാരണത്താല് തന്നെ എന്.വി രാജുവിനെതിരെ നടപടി സ്വീകരിക്കുമെന്നു കരുതിയിരുന്നുവെങ്കിലും സ്ഥാനക്കയറ്റം നല്കുന്നതിനാണ് ഇപ്പോള് അധികൃതര് തീരുമാനം എടുത്തിരിക്കുന്നത്.
ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എന്തുകൊണ്ടാണ് രഹസ്യമൊഴി കേള്ക്കുന്ന കാര്യം കോടതി നടപടികളില് രേഖപ്പെടുത്തിയില്ല ? മാധ്യമങ്ങള്ക്കെതിരെ എന്തിനാണ് രൂക്ഷ വിമര്ശനം ഉന്നയിച്ചത്? അഭിഭാഷകനായ ഫെന്നിയെ സരിതയെ കാണുന്നതില് നിന്ന് വിലക്കിയത് എന്തിനാണ്? എന്തുകൊണ്ടാണ് സരിതയില് നിന്ന് പരാതി എഴുതി വാങ്ങുകയോ പരാതി രേഖപ്പെടുത്തുകയോ ചെയ്യാതിരുന്നത്? ഇത്രയും ചോദ്യങ്ങള്ക്കുള്ള മറുപടി അഡീഷണല് സി.ജെ.എം എന്.വി. രാജു പതിനഞ്ചു ദിവസത്തിനുള്ളില് മറുപടി നല്കണമെന്നു റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു.
മറുപടി സംബന്ധിച്ചു ഹൈക്കോടതിയിലെ മുതിര്ന്ന ജഡ്ജിമാര് ഉള്പ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിശോധിക്കുമെന്നും, ഈ കമ്മിറ്റിയാണ് മജിസ്ട്രേറ്റിനെതിരെ നടപടി വേണോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ച് ചീഫ് ജസ്റ്റിസിന് ശുപാര്‍ശ ചെയ്യുന്നതെന്നും 2012 നവംബറില് വിജിലന്സ് രജിസ്ട്രാര് നല്കിയ റിപ്പോര്ട്ടിലുണ്ടായിരുന്നു.
ഒരു മാസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ടു എന്തെങ്കിലും നടപടിക്രമങ്ങള് ആരംഭിച്ചുവോയെന്നും, പരാതിയില് തീരുമാനം എടുത്തുവോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം മാധ്യമ പ്രവര്ത്തകര് അപേക്ഷ നല്കിയിരുന്നുവെങ്കിലും നടപടികള് പൂര്ത്തിയായിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില് നിന്നു അറിയിച്ചിരുന്നത്. എന്നാല് ഇപ്പോള് സരിത ജാമ്യത്തിലിറങ്ങിയ അവസരത്തില് തന്നെ എം.വി രാജുവിനു സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം നല്കി ഉത്തരവുണ്ടിയിരിക്കുകയാണ്.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കൃത്യവിലോപം സംബന്ധിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് നല്കിയ പരാതിയിലാണ് ചീഫ് ജസ്റ്റീസ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില് വിജിലന്സ് രജിസ്ട്രാര് അന്വേഷണം നടത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ടു സരിതാ നായര് എറണാകുളം അഡീഷണല് സിജെഎം കോടതിയില് കൊടുത്ത രഹസ്യമൊഴി മാറ്റാന് മജിസ്ട്രേറ്റിനു ബാഹ്യസമ്മര്ദ്ദം ഉണ്ടായിരുന്നതായി ആരോപണം ഉയര്ന്നിരുന്നു. ഈ അവസരത്തിലായിരുന്നു വിജിലന്സ് രജിസ്ട്രാര് അന്വേഷണം നടത്തി റിപ്പോര്ട്ടു സമര്പ്പിച്ചിരുന്നത്.
ഹൈക്കോടതി വിജിലന്സ് രജിസ്ട്രാര് മുന്പാകെ മജിസ്ട്രേറ്റ് എന്.വി. രാജു കൊടുത്ത മൊഴിയും കോടതി ജീവനക്കാരുടെ മൊഴിയും തമ്മില് വൈരുദ്ധ്യമുണ്ടായിരുന്നു. ലൈംഗീകമായി തന്നെ പിഡിപ്പിക്കപ്പെട്ടെന്നും തന്നെ ബലാല്ത്സംഗം ചെയ്തതായും സരിത മൊഴി നല്കിയെന്ന് മജിസ്ട്രേറ്റ് എന്.വി രാജു നല്കിയ മൊഴിയിലുണ്ടായിരുന്നു. എന്നാല് ഇതു സംബന്ധിച്ച് പേരുകള് വ്യക്തമായില്ലെന്നും ഇദ്ദേഹം വിജിലന്സ് രജിസ്ട്രാര്ക്കു മൊഴി നല്കിയിരുന്നു.
ഇത്തരം സാഹചര്യത്തില് മജിസ്ട്രേറ്റിനെതിരായി ഉയര്ന്ന ആരോപണങ്ങളില് കഴമ്പുണ്ടെന്നും നടപടി ക്രമത്തില് വീഴ്ച വരുത്തിയെന്നുമുള്ള കണ്ടെത്തലുകളാണ് വിജിലന്സ് രജിസ്ട്രാര് എസ് മോഹന്ദാസ് നല്കിയ റിപ്പോര്ട്ടില് ഉണ്ടായിരുന്നത്. ഇക്കാരണത്താല് തന്നെ എന്.വി രാജുവിനെതിരെ നടപടി സ്വീകരിക്കുമെന്നു കരുതിയിരുന്നുവെങ്കിലും സ്ഥാനക്കയറ്റം നല്കുന്നതിനാണ് ഇപ്പോള് അധികൃതര് തീരുമാനം എടുത്തിരിക്കുന്നത്.
ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എന്തുകൊണ്ടാണ് രഹസ്യമൊഴി കേള്ക്കുന്ന കാര്യം കോടതി നടപടികളില് രേഖപ്പെടുത്തിയില്ല ? മാധ്യമങ്ങള്ക്കെതിരെ എന്തിനാണ് രൂക്ഷ വിമര്ശനം ഉന്നയിച്ചത്? അഭിഭാഷകനായ ഫെന്നിയെ സരിതയെ കാണുന്നതില് നിന്ന് വിലക്കിയത് എന്തിനാണ്? എന്തുകൊണ്ടാണ് സരിതയില് നിന്ന് പരാതി എഴുതി വാങ്ങുകയോ പരാതി രേഖപ്പെടുത്തുകയോ ചെയ്യാതിരുന്നത്? ഇത്രയും ചോദ്യങ്ങള്ക്കുള്ള മറുപടി അഡീഷണല് സി.ജെ.എം എന്.വി. രാജു പതിനഞ്ചു ദിവസത്തിനുള്ളില് മറുപടി നല്കണമെന്നു റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു.
മറുപടി സംബന്ധിച്ചു ഹൈക്കോടതിയിലെ മുതിര്ന്ന ജഡ്ജിമാര് ഉള്പ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിശോധിക്കുമെന്നും, ഈ കമ്മിറ്റിയാണ് മജിസ്ട്രേറ്റിനെതിരെ നടപടി വേണോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ച് ചീഫ് ജസ്റ്റിസിന് ശുപാര്‍ശ ചെയ്യുന്നതെന്നും 2012 നവംബറില് വിജിലന്സ് രജിസ്ട്രാര് നല്കിയ റിപ്പോര്ട്ടിലുണ്ടായിരുന്നു.
ഒരു മാസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ടു എന്തെങ്കിലും നടപടിക്രമങ്ങള് ആരംഭിച്ചുവോയെന്നും, പരാതിയില് തീരുമാനം എടുത്തുവോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം മാധ്യമ പ്രവര്ത്തകര് അപേക്ഷ നല്കിയിരുന്നുവെങ്കിലും നടപടികള് പൂര്ത്തിയായിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില് നിന്നു അറിയിച്ചിരുന്നത്. എന്നാല് ഇപ്പോള് സരിത ജാമ്യത്തിലിറങ്ങിയ അവസരത്തില് തന്നെ എം.വി രാജുവിനു സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം നല്കി ഉത്തരവുണ്ടിയിരിക്കുകയാണ്.
Tuesday, February 25, 2014
ഗൂണ്ടാത്തലവന്‍ ഭായ് നസീറിന്റെ കരുതല്‍ തടങ്കല്‍ റദ്ദാക്കി
കൊച്ചി
കുപ്രസിദ്ധ ഗൂണ്ടാത്തലവന്‍ ഭായ് നസീറിന്റെ കരുതല്‍ തടങ്കല്‍ കോടതി റദ്ദാക്കി. ഇയാളെ കതുതല്‍ തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ കാപ ഉപദേശക സമിതി ഉത്തരവിട്ടു. ഭായ് നസീറിനെ തടവില്‍ വെക്കുന്നതിനു പോലീസ് നിരത്തിയ ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഉപദേശകസമിതിയുടെ കണ്ടെത്തല്‍.
കോടതി വളപ്പില്‍ ഭായ് നസീറിന്റെയും മരട് അനീഷിന്റെയും സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടിലിനെ തുടര്‍ന്നാണ് സിറ്റി പോലീസ് മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി ഗൂണ്ടകളെ പിടികൂടുന്നതാരംഭിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 29നാണ് കുപ്രസിദ്ധ ഗൂണ്ട ഭായ് നസീറിനെ സൗത്ത് എസ്‌ഐ ഗോപകുമാറും സംഘവും മൈസൂരില്‍ നിന്നും പിടികൂടിയത്. . തുടര്‍ന്നു
പോലീസ് ഗൂണ്ടാ പ്രിവന്‍ഷഷന്‍ ആക്‌ട് അഥവാ കേരളാ സാമൂഹ്യ വിരുദ്ധ പവര്‍ത്തനങ്ങള്‍ തടയല്‍ നിയം (കാപ്പ) ഉപയോഗിച്ചു കരുതല്‍ തടങ്കലില്‍ ഇടുകയായിരുന്നു. ജില്ലാകലക്‌ടറുടെ ഉത്തരവനുസരിച്ചായിരുന്നു ആറുമാസത്തെ കരുതല്‍ തടങ്കലില്‍ ഭായ് നസീറിനെ ഇട്ടിരുന്നത്
കുപ്രസിദ്ധ ഗൂണ്ടാ തലവന്‍ ഭായി നസീറിനോടൊപ്പം പിടികൂടിയവരെയും ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്ങലില്‍ ആക്കിയിരുന്നു
നഗരത്തിലെയും പരിസരങ്ങളിലേയും നിരവധി പോലീസ് സ്‌റ്റേഷനുകളിലെ പ്രതിയായ ഭായ് നസീറിനോടൊപ്പം നിരവധി കേസുകളിലെ പ്രതികളായ പ്രവീണ്‍,് പ്രജീ,് ,പുലി നസീര്‍, ശ്രീമോന്‍ എന്നിവരെയും എറണാകുളം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ഇവരെ എറണാകുളം ജില്ലാ ജയിലിലേക്കു മാറ്റിയിരുന്നു.
എന്നാല്‍ ഭായ് നസീറിനെ മോചിപ്പിക്കാന്‍ കാപ്പ ഉപദേശക സമിതി തീരുമാനിച്ചതോടെ ഈ ഗൂണ്ടകളും പുറത്തിറങ്ങാനുള്ള വഴി തുറന്നിരിക്കുകയാണ്.
പോലീസ് സ്വീകരിച്ച നടപടികളുടെ പിഴവാണ് ഭായ് നസീറിന്റെ മോചന്തതിനു വഴിയൊരുക്കിയത്. കരുതല്‍ തടങ്കലിനു കാപ്പ ഉപദേശകസമിതിയുടെ അംഗീകാരം ആവശ്യമാണ്. . എന്നാല്‍ കരുതല്‍ തടങ്കലിനായി പോലീസ് പറയുന്ന ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഉപദേശകസമതി പറയുന്നത്. എന്നാല്‍ വാദിക്കാന്‍ അഭിഭാഷകനില്ലാത്തതാണ് ഇതിനു കാരണമായതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. എന്തായാലും പോലീസ് വകുപ്പിനു ഇത് നാണക്കേടായി.
കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മോര്‍ച്ചറി ഷമീര്‍ എന്ന കുപ്രസിദ്ധ ഗൂണ്ടേയേയും മൂന്നു മാസത്തിനു ശേഷം കാപ്പ ഉപദേശകസമിതി മോചിപ്പിച്ചിരുന്നു.
അതേസമയം ഭായ് നസീറിനെതിരെ പോലീസ് പലപ്പോഴും നടപടി എടുക്കാന്‍ മടിച്ചിരുന്നു. കാപ്പ നിയമപ്രകാരം ഭായ് നസീറിനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള ഉത്തരവ് ഒരു ഉയര്‍ന്ന പോലീസ്സ ഉദ്യോഗസ്ഥന്‍ തന്നെ ഏഴ് മാസത്തോളം പൂഴ്‌ത്തി വെക്കുകയായിരുന്നു. ഒടുവില്‍ ഇയാള്‍ സ്ഥലംമാറിപ്പോയപ്പോള്‍ മാത്രമാണ് ഭായ് നസീറിനെ പിടികൂടാനായത്. അതേപോലെ ഭായ് നസീറിനെപ്പോലെ കുപ്രസിദ്ധ ഗൂണ്ടയെ പിടികൂടാന്‍ പോലീസ് സേനയെ കാര്യമായി ഉപയോഗിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇയാളെ പിടികൂടാന്‍ ഒരു സബ് ഇന്‍സ്‌പെക്‌ടറെ മാത്രമാണ് അയച്ചത്.ഇതും ഭായ് നസീറിന്റെ പോലീസിലെ ഉന്നത ബന്ധം വ്യക്തമാക്കുന്നു. രാഷ്‌ട്രീയ നേതാക്കളോടും ഭായ് നസീര്‍ ഉഷ്‌മളമായ ബന്ധമാണ് വെച്ചുപുലര്‍ത്തുന്നത്.
ഭായ് നസീറിനോടൊപ്പം പിടിയിലായ മുണ്ടംവേലി പുളിക്കല്‍ വീട്ടില്‍ പോള്‍ മകന്‍ പ്രവീണ്‍ (25),കാക്കനാട് ചെമ്പുമുക്ക് കൈതക്കാട്ടില്‍ വീ്‌ട്ടില്‍ ഷണ്മുഖന്റെ മകന്‍ പ്രജീഷ് (29), തേവര മട്ടുമ്മല്‍ മണി മകന്‍ ശ്രീമോന്‍ (31), മരട് പെരിങ്ങാ്‌ട്ടൂര്‍ പറമ്പില്‍ അബ്ദുള്‍ കരീം പുലിക്കോടന്‍ മകന്‍ പുലി നസീര്‍ (36), നെട്ടൂര്‍ ഹബീബ് ബിജു എന്നിവരെ അഞ്ചുമാസം മുന്‍പ് ഭീഷണിപ്പെടുത്തി രണ്ടരലക്ഷം രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്‌ത്. പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കേരള പോലീസിനു മുഴുവനും നാണക്കേടുണ്ടാക്കി ഇവരെയും മോചിപ്പിക്കേണ്ടി വന്നേക്കും.
Thursday, February 20, 2014
Wednesday, February 19, 2014
ഷാജി ജേക്കബിനെ രക്ഷിക്കാന്‍ ശ്രമം
കൊച്ചി
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ കോളമിസ്റ്റും ശ്രീശങ്കരാചാര്യ സംസ്‌കൃത കോളേജ് അധ്യാപനുമായ ഷാജി ജേക്കബിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി പരാതി നല്‍കിയ പെണ്‍കുട്ടി.
സംസ്‌കൃത കോളേജിലെ പെണ്‍കുട്ടിയുടെ പരാതി പ്രകാരം ഷാജി ജേക്കിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പരാതി നല്‍കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കാനും കേസ് അട്ടിമറിക്കാനും ഉന്നത ഇടപെടലുകള്‍ നടത്തുന്നതുമായാണ് ആരോപണം.
പെണ്‍കുട്ടിയെ അപമാനിച്ചെന്ന ആരോണത്തില്‍ അന്വേഷണം നടത്തിയ സര്‍വകാലശാല വനിതാ സെല്ലിന്റെ ഇടക്കാല റിപ്പോര്‍ട്ടും വിദ്യാര്‍ഥി സംഘടകളുടെ പരാതിയും ചേര്‍ത്ത് കലാടി പോലീസില്‍ പരാതിയുണ്ട്. എന്നാല്‍ വിദ്യാര്‍ഥിനി നേരിട്ട് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. പോലീസ് നടപടികളെടുക്കാത്തത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആരോപണം. വിദ്യാര്‍ത്ഥിനിക്കെതിരായുള്ള അതിക്രമങ്ങളില്‍ വകുപ്പുതലവന്മാരോടോ അധ്യാപകരോടോ വാക്കാല്‍ പരാതിപ്പെട്ടാല്‍ സ്ഥാപനമേധാവി തുടര്‍ നടപടി എടുക്കണം.
ഈ വര്‍ഷം ആദ്യമാണ് ഷാജി ജേക്കബ് തന്നെ അപമാനിച്ചതായി വിദ്യാര്‍ഥിനി പരാതിപ്പെട്ടത്. പരാതിപ്രകാരം തുടര്‍നടപടികള്‍ വൈകിയതോടെ വിദ്യാര്‍ഥി സംഘടനകള്‍ ഇടപെടുകയായിരുന്നു. ഇതിനു ശേഷമായിരുന്നു വനിതാ സെല്‍ അന്വേഷണവും സസ്‌പെന്‍ഷനും.
സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ഥി പ്രതിനിധി പി.ആന്റു വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി സത്യമാണെന്നു ബോധ്യമായത്. തുടര്‍ന്നാണ് ഷാജിയെ സസ്‌പെന്‍ഡ് ചെയ്‌തത്. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മലയാള വിഭാഗം മേധാവി പരാതിയില്‍ കഴമ്പ് ഉണ്ടെന്നു കാണിച്ച് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. തുടര്‍ന്നു കൂടുതല്‍ അന്വേഷണത്തിനു വൈസ് ചാന്‍സലര്‍ വനിതാ പരിഹാര കമ്മിറ്റിക്ക് അന്വേഷണ ചുമതല നല്‍കിയിരുന്നു.
ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കാലടിയിലെ വീട്ടിലും തൃശൂരിലെ സ്വകാര്യ വസതിയിലും വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിക്കാറുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വിനോദയാത്രയിലും അധ്യാപകന്റെ പെരുമാറ്റം അതിരുവിടാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു
ഷാജി ജേക്കബിനെ രക്ഷിക്കാന്‍ ശ്രമം
Tuesday, February 18, 2014
ജില്ലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപിക്കുന്നു
കൊച്ചി
ജില്ലയിലെ പലഭാഗത്തും കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. രണ്ട് മാസത്തിനകം 10 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി.
ഹൈറേഞ്ചില്‍ നിന്നും എറണാകുളം ജില്ലയിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായാണ് പോലീസിനു സൂചന ലഭിച്ചത്. റൂറല്‍ എസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കോതമംഗലം ,മൂവാറ്റുപുഴ എന്നിവടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. വീര്യം കൂടിയ ഇടുക്കി ഗോള്‍ഡ് എന്നപേരില്‍ അറിയപ്പെടുന്ന നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവ് ആണ് ഇതിലേറെയും കെട്ടുകളാക്കിയാണ് ഇവ എത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണ് ഇത് കൈമാറുന്നതും. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി.
കൂടാതെ ആലുവയില്‍ നിന്നും മയക്കുമരുന്നുമായി വന്ന ഒരാളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. .എറണാകുളം പശ്ചിമകൊച്ചി മേഖലയില്‍ കഞ്ചാവ് പൊതികളിലാക്കി വില്‍പ്പന നടത്തിയ നാലുപേര്‍ നേരത്തെ ഷാഡോ പോലീസിന്റെ പിടിയിലായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇവര്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായി പോലീസ് പറഞ്ഞു.
നിരോധിച്ച പാന്‍ പരാഗ് പോലുള്ള വസ്‌തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍.
കുപ്രസിദ്ധ മോഷ്ടാവ് അസിന്‍ ജോസിനെ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങി.
കൊച്ചി
കഴി്‌ഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് അസിന്‍ ജോസിനെ പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങി. വെള്ളിയാഴ്‌ച എറണാകുളം തേവരയില്‍ നിന്നും പിടിയിലായ അസിന്‍ ജോസിനെ ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തി. ഇന്നലെ സോണിയ ഗാന്ധിയുടെ സന്ദര്‍ശനം ആയതിനാല്‍ വന്‍ പോലീസ് സംഘത്തെ ഡ്യൂട്ടിക്ക്‌് നിയോഗിക്കേണ്ടി വന്നതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടായില്ല.
ഇതിനകം എത്ര ഓപ്പറേഷനുകള്‍ ഇയാള്‍ നടപ്പിലാക്കി ആകാംഷയിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ അടക്കമുള്ള അന്വേഷണ സംഘം..;ചാലക്കുടി വെറ്റിലപ്പാറ സ്വദേശിയായ അസിന്‍ ജോസിന്റെ പേരില്‍ 40ഓളം മോഷണ കേസുകളാണ് പോലീസ് ഫയലില്‍ ഉള്ളത്.
ആറടി ഉയരക്കാരനായ അസിന്‍ ജോസ് ക്രിസ്‌തുമത വിശ്വാസി ആയതിനാല്‍ പ്രധാനമായും ക്രിസ്‌ത്യന്‍ ദേവാലയങ്ങളാണ് വീക്ക്‌നസ് കോട്ടയം ബിഷപ്പ് ഹൗസ്, പാലക്കാട് ടൗണില്‍ അടക്കമുള്ള വിവിധ പള്ളികള്‍,പള്ളികളോടു ചേര്‍ന്നുള്ള സ്ഥാപനങ്ങള്‍,ഫ്‌ളാറ്റുകള്‍ എന്നിവയാണ് അസീന്‍ ജോസിന്റെ ഓപ്പറേഷനുകള്‍ നടക്കുന്ന മേഖലകള്‍.
17-ാം വയസില്‍ തുടങ്ങിയതാണ് മോഷണം. 2002ല്‍ ചാകക്കുടി ഫൊറോന പള്ളിയിലായിരുന്നു മോഷണത്തിന്റെ ഹരിശ്രീ കുറിച്ചത്. ആദ്യ ഓപ്പറേഷനില്‍ ലഭിച്ചത് പതിനായിരം രൂപ. ഈ കേസില്‍ തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്. ഒരു വര്‍ഷത്തിനുശേഷം തൃശൂര്‍ പുത്തന്‍ പള്ളിയില്‍ അടുത്ത മോഷണം. 2004ല്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി ക്വാര്‍്‌ട്ടേഴ്‌സില്‍ നിന്നും അര ലക്ഷം രൂപയും അടിച്ചുമാറ്റി. ഈ കേസുകളില്‍ പിടികൂടിയതോടെ ഒരുവര്‍ഷം ജയിലില്‍. 2005ല്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും മുക്കാല്‍ ലക്ഷം രൂപയും കോട്ടയം ബിഷപ്പ് ഹൗസില്‍ നിന്നും ലാപ് ടോപും മോഷ്ടിച്ചു ഈ കേസുകളില്‍ തുടര്‍ന്നു ജയില്‍ ശിക്ഷ അനുഭവിച്ചു.
സ്വന്തമായ ശൈലിയും ഇതോടെ ഉരിത്തിരിഞ്ഞു. എട്ട് വര്‍ഷത്തിനുള്ളില്‍ പോലീസ് ഇയാളുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 45 മോഷണങ്ങളാണ്. കൃത്യ നിര്‍വഹണത്തിനു ആരെയും കൂട്ടാറില്ല. സ്വന്തമായാണ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്നതും നടപ്പിലാക്കുന്നതും. മറ്റു മോഷ്ടാക്കള്‍ രാത്രിയുടെ മറവില്‍ ഓപ്പറേഷന്‍ നടപ്പിലാക്കുമ്പോല്‍ ഇയാള്‍ ഇക്കാര്യത്തില്‍ തീര്‍ത്തും പകല്‍ മാന്യനായിരുന്നു മോഷണങ്ങളേറെയും പകല്‍ വെളിച്ചത്തില്‍ മാത്രമാണ് ചെയ്‌തിട്ടുള്ളത്. ഇതില്‍ പോലീസിന്റെ അതീവ സുരക്ഷയുള്ള തിരുവനന്തപരത്തെ ഫ്‌ളാറ്റിലെ മോഷണമാണ് അസിന്‍ ജോസിനെ കുപ്രസിദ്ധനാക്കിയത്.കേവലം പ്ലസ് ടു മാത്രമാണ് വിദ്യാഭ്യാസമെങ്കിലും മോഷണത്തിന്റെ കാര്യത്തില്‍ ഹൈ ടെക് ആയിരുന്നു. മോഷണവിവരം പുറത്തു പോകാതിരിക്കാനാണ് എത്ര ദുഷ്‌കരമായ പദ്ധതികളും ഒറ്റയ്‌ക്കു ചെയ്‌തു തീര്‍ത്തിരുന്നത്.
മോഷണകുറ്റത്തിനു ശിക്ഷിക്കപ്പെട്ടു കഴിഞ്ഞ നവംബറിലാണ് പുറത്തിറങ്ങിയത്. ഈ കാലാവധിയുടെ ക്ഷീണം മാറ്റാന്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ അശോക അപ്പാര്‍ട്ട്‌മെന്റ് തിരഞ്ഞെടുത്തു. അവിടെ നിന്നും മോഷ്ടിച്ച 25 പവനുമായി മുങ്ങി.പൊങ്ങിയത് ഗോവ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ . സ്വര്‍ണം വിറ്റു .കിട്ടിയ പണം അടിച്ചു പൊളിച്ചു . ആഡംബര ഹോട്ടലുകളിലും പബ്ബിലും ബാറുകളിലും കുടിച്ചു മദിച്ചും ജയില്‍ ജീവിതത്തിന്റെ ഹാങ് ഓവര്‍ തീര്‍ത്തു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരായ അശോക അപ്പാര്‍ട്ട്‌മെന്റ് മോഷണം സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ് വെള്ളിയാഴ്‌ച തേവരയിലെ മട്ടമ്മലിില്‍ നിന്നും പോലീസ് പിടികൂടിയത്.
ഇയാളുടെ പേരില്‍ 2006ല്‍ തിരുവനന്തപുരം പട്ടത്തുള്ള ഫ്‌ളാറ്റില്‍ നിന്നും 54 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസ് ഉണ്ട്‌്‌്. ഇതിനു പുറമെ പാലക്കാട് ടൗണിലുള്ള പള്ളിയില്‍ നിന്നും നാലു ലക്ഷം രൂപ വിലമതിക്കുന്ന ഡോളറുകളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു.
പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് അസിന്‍ ജോസിന്റെ മോഷണരീതി, വിലകൂടിയ വസ്‌ത്രങ്ങളും സണ്‍ഗ്ലാസും ധരിച്ച് എക്‌സിക്യൂട്ടീവ് ശൈലിയിലായിരുന്നു മോഷണം.
ചെത്ത് വേഷത്തിനു പുറമെ ആറടി ഉയരം അസീന്‍ ജോസിന്റെ വ്യക്തിത്വത്തിനും മാറ്റുകൂട്ടി. അടുത്തിടെ അസിന്‍ എളംകുളത്തെ നേവി ക്വാര്‍ട്ടേഴ്‌സായ വര്‍ഷയില്‍ ഓപ്പറേഷനു വേണ്ടി എത്തിയപ്പോള്‍ ഗേറ്റില്‍ പാറാവിനു നിന്ന സെക്യുരിറ്റി ഗാര്‍ഡ് സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. അസീനെ ഏതോ വലിയ നാവിക ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിച്ച സെക്യുരിറ്റി ഗാര്‍ഡ് മോഷണത്തിനു ശേഷമാണ് താന്‍ കടത്തിവിട്ടത് കുപ്രസിദ്ധമോഷ്ടാവിനെയാണെന്ന സത്യം മനസിലാക്കുന്നത്.
തന്റെ ഗ്ലാമര്‍ ഉപയോഗപ്പെടുത്തി പെണ്‍കുട്ടികളെ വലവീശുന്നതിലും അസീന്‍ ജോസ് മിടുക്കനാണ്.വിവാഹപരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നാണ് പറഞ്ഞു കബളിപ്പിച്ചത്. ഇരുവരും നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടക്കുകയും ചെയ്‌തു. ഒടുവില്‍ അസിനെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌പ്പോഴാണ് മോഷ്ടാവാണെന്നു യുവതി അറിഞ്ഞത്. വിവരം അറിഞ്ഞ യുവതി ബോധം കെട്ടുവീണതായും പറയപ്പെടുന്നു.
അസിന്‍ ജോസിന്റെ ഇനിയും പുറംലോകം അറിയപ്പെടാത്ത മോഷണ കഥകള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Subscribe to:
Comments (Atom)
Blog Archive
-
▼
2014
(23)
-
▼
March
(10)
- ആലുവയില്‍ പോലീസിന്റെ ശുഷ്കാന്തി
- ചമ്പക്കരയില്‍ കൂട്ടത്തല്ല്,നിരവധി പേര്‍ക്ക് പരുക...
- സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ കഞ്ചാവ് മുന്നില്‍
- വിദ്യാര്‍ഥികളില്‍ ലഹരി പടരുന്നു, 10 പേര്‍ അറസ്റ്റില്‍
- രണ്ടുകിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍
- തുണിക്കടയുടെ വാതില്‍ തീയിട്ടു കത്തിച്ചു കവര്‍ച്ച
- സ്വകാര്യബസില്‍ സ്ത്രീയെ ശല്യപ്പെടുത്തിയ യുവാവ് അ...
- 52കാരനായ അധ്യാപകന്‍ 12കാരി വിദ്യാര്‍ത്ഥിനിയെ പീഡിപ...
- നെടുമ്പാശേരിയില്‍ നിന്നും 27 ലക്ഷം രൂപവിലവരുന്ന സ...
- പെയിംഗ് ഗസ്റ്റ് എന്നപേരില്‍ താമസവും ലഹരിമരുന്ന്...
-
►
February
(13)
- ചിലവന്നൂരിലെ ഫ്‌ളാറ്റില്‍ അനാശാസ്യം
- യുവതിയെ കയറിപ്പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍
- രഹസ്യപോലീസ് ബോട്ടുയാര്‍ഡുകളുടേയും അന്യസംസ്ഥാന തൊഴി...
- സരിതയുടെ മൊഴി കേട്ടു തരിച്ചിരുന്ന മജിസ്ട്രേറ്റ് ര...
- നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസില്‍ ഫയാസിന്റെ സഹോ...
- ഗൂണ്ടാത്തലവന്‍ ഭായ് നസീറിന്റെ കരുതല്‍ തടങ്കല്‍ റദ...
- ഫ്‌ളാറ്റില്‍ അനാശാസ്യം
- ഫയാസ്.... രാഷ്ടീയം... സിനിമ .. സ്വര്‍ണക്കടത്ത്
- .കൊച്ചി നഗരത്തില്‍ സൈബര്‍ കുറ്റങ്ങള്‍ കൂടുന്നു
- ഏഴുവയസുകാരിയെ പീഡിപ്പിച്ച 68 കാരനെ അറസ്റ്റ് ചെയ്‌തു
- ഷാജി ജേക്കബിനെ രക്ഷിക്കാന്‍ ശ്രമം
- ജില്ലയില്‍ കഞ്ചാവ് വില്‍പ്പന വ്യാപിക്കുന്നു
- കുപ്രസിദ്ധ മോഷ്ടാവ് അസിന്‍ ജോസിനെ പോലീസ് ചോദ്യം ...
-
▼
March
(10)






























