കൊച്ചി: യുവതിയെ കയറിപ്പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്. കൊച്ചി തൈക്കൂടത്തിലെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം. സംഭവസമയത്ത് പ്രതി മയക്കുമരുന്ന് പയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു..
കഞ്ചാവിന്റെ ലഹരിയില്‍ യുവാവ് നിലവിട്ട് പെരുമാറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇയാളുടെ കയ്യില്‍ നിന്നും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
അഞ്ചു സുന്ദരികള്‍ ,നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് കോട്ടയ്‌ക്കല്‍ സ്വദേശിയായ ഹാഷിര്‍. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് 2006 ബാച്ചിലെ ബിരുദദാരിയണ്. പഠനത്തിനു ശേഷം ഐടി കമ്പനികളായ ആക്‌സന്‍ചര്‍, നോക്കിയ, എച്ച്‌സിഎല്‍, ഡെച്ച് ബാങ്ക് എന്നിവയില്‍ അഞ്ചുവര്‍ഷവം ജോലിചെയ്‌ത ഹാഷിര്‍ മുഹമ്മദ് അതിനുശേഷം 2013ല്‍ അഞ്ചു സുന്ദരികളിലൂടെയാണ് സിനിമയിലേക്കു കടന്നത്.


No comments:
Post a Comment