കൊച്ചി
ജില്ലയിലെ പലഭാഗത്തും കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നു. രണ്ട് മാസത്തിനകം 10 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി.
ഹൈറേഞ്ചില്‍ നിന്നും എറണാകുളം ജില്ലയിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്നതായാണ് പോലീസിനു സൂചന ലഭിച്ചത്. റൂറല്‍ എസ്‌പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കോതമംഗലം ,മൂവാറ്റുപുഴ എന്നിവടങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. വീര്യം കൂടിയ ഇടുക്കി ഗോള്‍ഡ് എന്നപേരില്‍ അറിയപ്പെടുന്ന നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവ് ആണ് ഇതിലേറെയും കെട്ടുകളാക്കിയാണ് ഇവ എത്തിക്കുന്നത്. ആവശ്യക്കാര്‍ക്ക് രഹസ്യകേന്ദ്രത്തില്‍ എത്തിച്ചാണ് ഇത് കൈമാറുന്നതും. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റിലായി.
കൂടാതെ ആലുവയില്‍ നിന്നും മയക്കുമരുന്നുമായി വന്ന ഒരാളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. .എറണാകുളം പശ്ചിമകൊച്ചി മേഖലയില്‍ കഞ്ചാവ് പൊതികളിലാക്കി വില്‍പ്പന നടത്തിയ നാലുപേര്‍ നേരത്തെ ഷാഡോ പോലീസിന്റെ പിടിയിലായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ ഇവര്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായി പോലീസ് പറഞ്ഞു.
നിരോധിച്ച പാന്‍ പരാഗ് പോലുള്ള വസ്‌തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍.

No comments:
Post a Comment