കൊച്ചി: സോളാര് കേസിലെ പ്രതി സരിത എസ് നായരുടെ കേസ് പരിഗണിച്ച എറണാകുളം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ്
(സാമ്പത്തീക കുറ്റം) എം.വി രാജുവിനു സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം നല്കിയത് വിവാദമാകുന്നു.
കാസര്ഗോഡ് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റായാണ്
എം.വി രാജുവിന്റെ പുതിയ നിയമനം. സരിത എസ് നായര് കോടതിയില് മൊഴി നല്കുന്നതുമായി
ബന്ധപ്പെട്ട നടപടി ക്രമങ്ങളില് അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് എം.വി രാജു വീഴ്ച വരുത്തിയെന്നു
ഹൈക്കോടതി വിജിലന്സ് രജിസ്ട്രാര് കണ്ടെത്തിയിരുന്നു.
സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കൃത്യവിലോപം സംബന്ധിച്ചു അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി നേതാവ് കെ സുരേന്ദ്രന് നല്കിയ പരാതിയിലാണ് ചീഫ് ജസ്റ്റീസ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തില് വിജിലന്സ് രജിസ്ട്രാര് അന്വേഷണം നടത്തിയിരുന്നത്.
കേസുമായി ബന്ധപ്പെട്ടു സരിതാ നായര് എറണാകുളം അഡീഷണല് സിജെഎം കോടതിയില് കൊടുത്ത രഹസ്യമൊഴി മാറ്റാന് മജിസ്ട്രേറ്റിനു ബാഹ്യസമ്മര്ദ്ദം ഉണ്ടായിരുന്നതായി ആരോപണം ഉയര്ന്നിരുന്നു. ഈ അവസരത്തിലായിരുന്നു വിജിലന്സ് രജിസ്ട്രാര് അന്വേഷണം നടത്തി റിപ്പോര്ട്ടു സമര്പ്പിച്ചിരുന്നത്.
ഹൈക്കോടതി വിജിലന്സ് രജിസ്ട്രാര് മുന്പാകെ മജിസ്ട്രേറ്റ് എന്.വി. രാജു കൊടുത്ത മൊഴിയും കോടതി ജീവനക്കാരുടെ മൊഴിയും തമ്മില് വൈരുദ്ധ്യമുണ്ടായിരുന്നു. ലൈംഗീകമായി തന്നെ പിഡിപ്പിക്കപ്പെട്ടെന്നും തന്നെ ബലാല്ത്സംഗം ചെയ്തതായും സരിത മൊഴി നല്കിയെന്ന് മജിസ്ട്രേറ്റ് എന്.വി രാജു നല്കിയ മൊഴിയിലുണ്ടായിരുന്നു. എന്നാല് ഇതു സംബന്ധിച്ച് പേരുകള് വ്യക്തമായില്ലെന്നും ഇദ്ദേഹം വിജിലന്സ് രജിസ്ട്രാര്ക്കു മൊഴി നല്കിയിരുന്നു.
ഇത്തരം സാഹചര്യത്തില് മജിസ്ട്രേറ്റിനെതിരായി ഉയര്ന്ന ആരോപണങ്ങളില് കഴമ്പുണ്ടെന്നും നടപടി ക്രമത്തില് വീഴ്ച വരുത്തിയെന്നുമുള്ള കണ്ടെത്തലുകളാണ് വിജിലന്സ് രജിസ്ട്രാര് എസ് മോഹന്ദാസ് നല്കിയ റിപ്പോര്ട്ടില് ഉണ്ടായിരുന്നത്. ഇക്കാരണത്താല് തന്നെ എന്.വി രാജുവിനെതിരെ നടപടി സ്വീകരിക്കുമെന്നു കരുതിയിരുന്നുവെങ്കിലും സ്ഥാനക്കയറ്റം നല്കുന്നതിനാണ് ഇപ്പോള് അധികൃതര് തീരുമാനം എടുത്തിരിക്കുന്നത്.
ഹൈക്കോടതിയില് നല്കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എന്തുകൊണ്ടാണ് രഹസ്യമൊഴി കേള്ക്കുന്ന കാര്യം കോടതി നടപടികളില് രേഖപ്പെടുത്തിയില്ല ? മാധ്യമങ്ങള്ക്കെതിരെ എന്തിനാണ് രൂക്ഷ വിമര്ശനം ഉന്നയിച്ചത്? അഭിഭാഷകനായ ഫെന്നിയെ സരിതയെ കാണുന്നതില് നിന്ന് വിലക്കിയത് എന്തിനാണ്? എന്തുകൊണ്ടാണ് സരിതയില് നിന്ന് പരാതി എഴുതി വാങ്ങുകയോ പരാതി രേഖപ്പെടുത്തുകയോ ചെയ്യാതിരുന്നത്? ഇത്രയും ചോദ്യങ്ങള്ക്കുള്ള മറുപടി അഡീഷണല് സി.ജെ.എം എന്.വി. രാജു പതിനഞ്ചു ദിവസത്തിനുള്ളില് മറുപടി നല്കണമെന്നു റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു.
മറുപടി സംബന്ധിച്ചു ഹൈക്കോടതിയിലെ മുതിര്ന്ന ജഡ്ജിമാര് ഉള്പ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പരിശോധിക്കുമെന്നും, ഈ കമ്മിറ്റിയാണ് മജിസ്ട്രേറ്റിനെതിരെ നടപടി വേണോ വേണ്ടയോ എന്ന കാര്യം തീരുമാനിച്ച് ചീഫ് ജസ്റ്റിസിന് ശുപാര്ശ ചെയ്യുന്നതെന്നും 2012 നവംബറില് വിജിലന്സ് രജിസ്ട്രാര് നല്കിയ റിപ്പോര്ട്ടിലുണ്ടായിരുന്നു.
ഒരു മാസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ടു എന്തെങ്കിലും നടപടിക്രമങ്ങള് ആരംഭിച്ചുവോയെന്നും, പരാതിയില് തീരുമാനം എടുത്തുവോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം മാധ്യമ പ്രവര്ത്തകര് അപേക്ഷ നല്കിയിരുന്നുവെങ്കിലും നടപടികള് പൂര്ത്തിയായിട്ടില്ലെന്നായിരുന്നു ഹൈക്കോടതിയില് നിന്നു അറിയിച്ചിരുന്നത്. എന്നാല് ഇപ്പോള് സരിത ജാമ്യത്തിലിറങ്ങിയ അവസരത്തില് തന്നെ എം.വി രാജുവിനു സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റം നല്കി ഉത്തരവുണ്ടിയിരിക്കുകയാണ്.

No comments:
Post a Comment