Pages

Tuesday, February 18, 2014

കുപ്രസിദ്ധ മോഷ്ടാവ്‌ അസിന്‍ ജോസിനെ പോലീസ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങി.




കൊച്ചി
കഴി്‌ഞ്ഞ ദിവസം പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ്‌ അസിന്‍ ജോസിനെ പോലീസ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങി. വെള്ളിയാഴ്‌ച എറണാകുളം തേവരയില്‍ നിന്നും പിടിയിലായ അസിന്‍ ജോസിനെ ചോദ്യം ചെയ്യാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ രംഗത്തെത്തി. ഇന്നലെ സോണിയ ഗാന്ധിയുടെ സന്ദര്‍ശനം ആയതിനാല്‍ വന്‍ പോലീസ്‌ സംഘത്തെ ഡ്യൂട്ടിക്ക്‌്‌ നിയോഗിക്കേണ്ടി വന്നതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടായില്ല.

ഇതിനകം എത്ര ഓപ്പറേഷനുകള്‍ ഇയാള്‍ നടപ്പിലാക്കി ആകാംഷയിലാണ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ അടക്കമുള്ള അന്വേഷണ സംഘം..;ചാലക്കുടി വെറ്റിലപ്പാറ സ്വദേശിയായ അസിന്‍ ജോസിന്റെ പേരില്‍ 40ഓളം മോഷണ കേസുകളാണ്‌ പോലീസ്‌ ഫയലില്‍ ഉള്ളത്‌.

ആറടി ഉയരക്കാരനായ അസിന്‍ ജോസ്‌ ക്രിസ്‌തുമത വിശ്വാസി ആയതിനാല്‍ പ്രധാനമായും ക്രിസ്‌ത്യന്‍ ദേവാലയങ്ങളാണ്‌ വീക്ക്‌നസ്‌ കോട്ടയം ബിഷപ്പ്‌ ഹൗസ്‌, പാലക്കാട്‌ ടൗണില്‍ അടക്കമുള്ള വിവിധ പള്ളികള്‍,പള്ളികളോടു ചേര്‍ന്നുള്ള സ്ഥാപനങ്ങള്‍,ഫ്‌ളാറ്റുകള്‍ എന്നിവയാണ്‌ അസീന്‍ ജോസിന്റെ ഓപ്പറേഷനുകള്‍ നടക്കുന്ന മേഖലകള്‍.
17-ാം വയസില്‍ തുടങ്ങിയതാണ്‌ മോഷണം. 2002ല്‍ ചാകക്കുടി ഫൊറോന പള്ളിയിലായിരുന്നു മോഷണത്തിന്റെ ഹരിശ്രീ കുറിച്ചത്‌. ആദ്യ ഓപ്പറേഷനില്‍ ലഭിച്ചത്‌ പതിനായിരം രൂപ. ഈ കേസില്‍ തൃശൂര്‍ ഈസ്റ്റ്‌ പോലീസാണ്‌ ഇയാളെ പിടികൂടിയത്‌. ഒരു വര്‍ഷത്തിനുശേഷം തൃശൂര്‍ പുത്തന്‍ പള്ളിയില്‍ അടുത്ത മോഷണം. 2004ല്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി ക്വാര്‍്‌ട്ടേഴ്‌സില്‍ നിന്നും അര ലക്ഷം രൂപയും അടിച്ചുമാറ്റി. ഈ കേസുകളില്‍ പിടികൂടിയതോടെ ഒരുവര്‍ഷം ജയിലില്‍. 2005ല്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്‌ സ്റ്റാന്‍ഡിനു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നും മുക്കാല്‍ ലക്ഷം രൂപയും കോട്ടയം ബിഷപ്പ്‌ ഹൗസില്‍ നിന്നും ലാപ്‌ ടോപും മോഷ്ടിച്ചു ഈ കേസുകളില്‍ തുടര്‍ന്നു ജയില്‍ ശിക്ഷ അനുഭവിച്ചു.
സ്വന്തമായ ശൈലിയും ഇതോടെ ഉരിത്തിരിഞ്ഞു. എട്ട്‌ വര്‍ഷത്തിനുള്ളില്‍ പോലീസ്‌ ഇയാളുടെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌ 45 മോഷണങ്ങളാണ്‌. കൃത്യ നിര്‍വഹണത്തിനു ആരെയും കൂട്ടാറില്ല. സ്വന്തമായാണ്‌ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്യുന്നതും നടപ്പിലാക്കുന്നതും. മറ്റു മോഷ്ടാക്കള്‍ രാത്രിയുടെ മറവില്‍ ഓപ്പറേഷന്‍ നടപ്പിലാക്കുമ്പോല്‍ ഇയാള്‍ ഇക്കാര്യത്തില്‍ തീര്‍ത്തും പകല്‍ മാന്യനായിരുന്നു മോഷണങ്ങളേറെയും പകല്‍ വെളിച്ചത്തില്‍ മാത്രമാണ്‌ ചെയ്‌തിട്ടുള്ളത്‌. ഇതില്‍ പോലീസിന്റെ അതീവ സുരക്ഷയുള്ള തിരുവനന്തപരത്തെ ഫ്‌ളാറ്റിലെ മോഷണമാണ്‌ അസിന്‍ ജോസിനെ കുപ്രസിദ്ധനാക്കിയത്‌.കേവലം പ്ലസ്‌ ടു മാത്രമാണ്‌ വിദ്യാഭ്യാസമെങ്കിലും മോഷണത്തിന്റെ കാര്യത്തില്‍ ഹൈ ടെക്‌ ആയിരുന്നു. മോഷണവിവരം പുറത്തു പോകാതിരിക്കാനാണ്‌ എത്ര ദുഷ്‌കരമായ പദ്ധതികളും ഒറ്റയ്‌ക്കു ചെയ്‌തു തീര്‍ത്തിരുന്നത്‌.
മോഷണകുറ്റത്തിനു ശിക്ഷിക്കപ്പെട്ടു കഴിഞ്ഞ നവംബറിലാണ്‌ പുറത്തിറങ്ങിയത്‌. ഈ കാലാവധിയുടെ ക്ഷീണം മാറ്റാന്‍ കൊച്ചി മറൈന്‍ ഡ്രൈവിലെ അശോക അപ്പാര്‍ട്ട്‌മെന്റ്‌ തിരഞ്ഞെടുത്തു. അവിടെ നിന്നും മോഷ്ടിച്ച 25 പവനുമായി മുങ്ങി.പൊങ്ങിയത്‌ ഗോവ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌ എന്നീ നഗരങ്ങളില്‍ . സ്വര്‍ണം വിറ്റു .കിട്ടിയ പണം അടിച്ചു പൊളിച്ചു . ആഡംബര ഹോട്ടലുകളിലും പബ്ബിലും ബാറുകളിലും കുടിച്ചു മദിച്ചും ജയില്‍ ജീവിതത്തിന്റെ ഹാങ്‌ ഓവര്‍ തീര്‍ത്തു.
എറണാകുളം സെന്‍ട്രല്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരായ അശോക അപ്പാര്‍ട്ട്‌മെന്റ്‌ മോഷണം സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടെയാണ്‌ വെള്ളിയാഴ്‌ച തേവരയിലെ മട്ടമ്മലിില്‍ നിന്നും പോലീസ്‌ പിടികൂടിയത്‌.
ഇയാളുടെ പേരില്‍ 2006ല്‍ തിരുവനന്തപുരം പട്ടത്തുള്ള ഫ്‌ളാറ്റില്‍ നിന്നും 54 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസ്‌ ഉണ്ട്‌്‌്‌. ഇതിനു പുറമെ പാലക്കാട്‌ ടൗണിലുള്ള പള്ളിയില്‍ നിന്നും നാലു ലക്ഷം രൂപ വിലമതിക്കുന്ന ഡോളറുകളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നു പോലീസ്‌ പറഞ്ഞു.
പകല്‍ സമയങ്ങളില്‍ പൂട്ടിക്കിടക്കുന്ന ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ്‌ അസിന്‍ ജോസിന്റെ മോഷണരീതി, വിലകൂടിയ വസ്‌ത്രങ്ങളും സണ്‍ഗ്ലാസും ധരിച്ച്‌ എക്‌സിക്യൂട്ടീവ്‌ ശൈലിയിലായിരുന്നു മോഷണം.
ചെത്ത്‌ വേഷത്തിനു പുറമെ ആറടി ഉയരം അസീന്‍ ജോസിന്റെ വ്യക്തിത്വത്തിനും മാറ്റുകൂട്ടി. അടുത്തിടെ അസിന്‍ എളംകുളത്തെ നേവി ക്വാര്‍ട്ടേഴ്‌സായ വര്‍ഷയില്‍ ഓപ്പറേഷനു വേണ്ടി എത്തിയപ്പോള്‍ ഗേറ്റില്‍ പാറാവിനു നിന്ന സെക്യുരിറ്റി ഗാര്‍ഡ്‌ സല്യൂട്ട്‌ നല്‍കിയാണ്‌ സ്വീകരിച്ചത്‌. അസീനെ ഏതോ വലിയ നാവിക ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിച്ച സെക്യുരിറ്റി ഗാര്‍ഡ്‌ മോഷണത്തിനു ശേഷമാണ്‌ താന്‍ കടത്തിവിട്ടത്‌ കുപ്രസിദ്ധമോഷ്ടാവിനെയാണെന്ന സത്യം മനസിലാക്കുന്നത്‌.
തന്റെ ഗ്ലാമര്‍ ഉപയോഗപ്പെടുത്തി പെണ്‍കുട്ടികളെ വലവീശുന്നതിലും അസീന്‍ ജോസ്‌ മിടുക്കനാണ്‌.വിവാഹപരസ്യത്തിലൂടെ പരിചയപ്പെട്ട യുവതിയോട്‌ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടറാണെന്നാണ്‌ പറഞ്ഞു കബളിപ്പിച്ചത്‌. ഇരുവരും നിരവധി സ്ഥലങ്ങളില്‍ കറങ്ങിനടക്കുകയും ചെയ്‌തു. ഒടുവില്‍ അസിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌പ്പോഴാണ്‌ മോഷ്ടാവാണെന്നു യുവതി അറിഞ്ഞത്‌. വിവരം അറിഞ്ഞ യുവതി ബോധം കെട്ടുവീണതായും പറയപ്പെടുന്നു.
അസിന്‍ ജോസിന്റെ ഇനിയും പുറംലോകം അറിയപ്പെടാത്ത മോഷണ കഥകള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്‌ അന്വേഷണ സംഘം. 

No comments:

Post a Comment

Blog Archive