കൊച്ചി
പെയിംഗ് ഗസ്റ്റായി താമസിച്ചു കഞ്ചാവ് അടക്കം ലഹരിമരുന്നുകളുടെ അടിമകളായ അഞ്ച് യുവാക്കളെ പോലീസ് പിടികൂടി.
കലൂര്‍ ദേശാഭിമാനിയ്‌ക്കു സമീപം പോണോത്ത് റോഡില്‍ ഒരു വീട്ടിലാണ് പഠിക്കുന്നുവെന്ന പേരില്‍ താമസിച്ചു ലഹരിമരുന്നും കഞ്ചാവും ഉപയോഗിച്ചിരുന്നത്..തളിപ്പറമ്പ്, പെരുന്തല്‍മണ്ണ,കൊടുങ്ങല്ലൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഈ യുവാക്കള്‍.
കുറച്ചു നാള്‍ ഇവര്‍ ഷാഡോ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരിമരുന്നും കഞ്ചാവും വ്യാപകമായതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ യുവാക്കളുടെ സംഘം കുടുങ്ങിയത്. ഇവരുടെ പക്കല്‍ നിന്നും കഞ്ചാവ് നിറച്ചു മാറി മാറി വലിക്കാനുള്ള ഹൂക്കയും പോലീസ് കണ്ടെടുത്തു.
തളിപ്പറമ്പ് കൊയ്യം ഖദീജ മന്‍സില്‍ അബ്‌ദുള്‍ ലത്തീഫിന്റെ മകന്‍ മഹമ്മദ് റമീസ് (19), പെരിന്തല്‍മ്‌ണ്ണ കണ്ണമംഗലം പള്ളിക്കല്‍ വീട്ടില്‍ ചെറുകുഞ്ഞിക്കോയ തങ്ങളുടെ മകന്‍ ബാസിത് (19), കൊടുങ്ങല്ലൂര്‍ പൊയ്യ പാത്രക്കടവില്‍ വീട്ടില്‍ പി.കെ പ്രകാശന്റെ മകന്‍ ഡയോ പ്രകാശ് (19), എന്നിവരോടൊപ്പം തമ്മനം കയ്യാനിക്കല്‍ ജോര്‍ജിന്റെ മകന്‍ അമീഷ് ജോര്‍ജ് (20), വൈറ്റില തൈക്കൂടം അനുഗ്രഹയില്‍ പി.വി ജോസഫിന്റെ മകന്‍ കെവിന്‍ ജോസഫ് (19) എന്നിവരെയാണ് പിടികൂടിയത്. ഇതില്‍# മറ്റു ജില്ലാക്കാരായ മൂന്നുപേരും ഒറുമിച്ചായിരുന്നു താമസം. .നഗരത്തിലെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
മദ്യപിച്ചു വാഹനം ഓടിച്ചാല്‍ അകത്താകുമെന്നതാണ് കഞ്ചാവ് പോലുള്ള ലഹരിവസ്‌തുക്കളിലേക്കു ഇത്രയേറെ യുവാക്കള്‍ തിരിയാനുള്ള കാരണമെന്നു കരുതുന്നു. കഞ്ചാവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിച്ചു വാഹനം ഓടിച്ചു പിടിച്ചാല്‍ നിലവിലുള്ള നിയമം അനുസരിച്ചു കുറ്റം ചുമത്താന്‍ കഴിയില്ല. അതേപോലെ നിശ്ചിത അളവില്‍ കൂടുത്‌ല്‍ കഞ്ചാവ് കൈവശം വച്ചാല്‍ മാത്രമെ കുറ്റം ചുമത്തുകയുള്ളു. ഇതാണ് കഞ്ചാവിലേക്കു തിരിയാനുള്ള പ്രധാനം കാരണം.
കൊച്ചിയിലേക്കു ബംഗാളില്‍ നിന്നും തമിഴനാട്ടിലെ കമ്പത്തു നിന്നുമാണ് പ്രധാനമായും കഞ്ചാവ് എത്തുന്നത്. ഇതില്‍ ബംഗാളില്‍ നിന്നും എത്തുന്ന കഞ്ചാവ് ഉപയോഗിക്കുന്നവരില്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്.
ഇതേസമയം രവിപുരം ആലപ്പാട്ട് റോഡില്‍ ഷാഡോ പോലീസ് നടത്തിയ തിരച്ചിലില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ രണ്ട് അന്യസംസ്ഥാനക്കാരെയും പിടകൂടി.
ബീഹാര്‍ സ്വദേശികളായ നെവല്‍ യാദവ് (35), സിക്കന്തര്‍ പ്രസാദ് (40) എന്നിവരെയാണ് പിടികൂടിയത്. നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നമായ ഹാന്‍സിന്റെ 522 പാക്കറ്റുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഒരു പാക്കറ്റ് ഹാന്‍സിനു 30 രൂപ നിരക്കിലാണ് വില്‍പ്പന നടത്തി വന്നിരുന്നത്.. ഏകദേശം അയ്യായിരം രൂപയോളം ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഇവരുടെ പ്രധാന ഇടപാടുകാര്‍.
ഷാഡോ എസ്‌ഐ എ.അനന്തലാല്‍, നോര്‍ത്ത് എസ്‌ഐ ഹണി കെ.ദാസ്, സൗത്ത് എസ്‌ഐ ഗോപകുമാര്‍ പോലീസുകാരായ വിനോദ്, സഫീര്‍, ജോഷ്‌കുമാര്‍ ,മുഹമ്മദ് ഇഷാക്ക്, പ്രദീപ് കുമാര്‍ ബെന്നി,ജിന്‍സ്, ജൂഡ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


No comments:
Post a Comment