Pages

Monday, November 24, 2025

26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം സമാപിച്ചു

 26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം സമാപിച്ചു



കൊച്ചി:അഖില ഭാരതീയ കൊങ്കണി പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 26മത് അഖില ഭാരതീയ കൊങ്കണി സാഹിത്യ സമ്മേളനം സമാപിച്ചു.

എറണാകുളം കലൂർ എ ജെ ഹാളിൽ നടന്ന സമാപന സമ്മേളനം ഹൈക്കോടതി ജഡ്ജി എൻ നഗരേഷ് ഉൽഘാടനം ചെയ്തു. ഗോവയിലെ പ്രശസ്ത കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ജയന്ത്‌ കൈക്കിണി മുഖ്യാതിഥി ആയി. 

 

ഓൾ ഇന്ത്യ കൊങ്കണി  പരിഷത്ത് വർക്കിങ് പ്രസിഡന്റ് ചേതൻ ആചാര്യ,  സെക്രട്ടറി സ്നേഹ സബ്നിസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സദാനന്ദ് ഭട്ട്, ഓർഗനൈസിംഗ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ആനന്ദ് ജി കമ്മത്ത്,

ട്രഷറർ ഹെൻറി മെൻഡോൺസ

എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 


വിവിധ വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു.

'കൊങ്കണി സാഹിത്യത്തിന്റെ മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം' എന്ന വിഷയത്തിൽ  നടന്ന  സിമ്പോസിയത്തിൽ മഹാരാഷ്ട്രയിൽ നിന്നുള്ള ശൈലേന്ദ്ര മേത്ത അധ്യക്ഷനായി. 

ഡോ. ഗ്ലെനിസ് മെൻഡോൺക, ആർ എസ് ഭാസ്കർ, ഡോ. രമിത ഗുരവ്,  മിലിന്ദ് എം ഹമൽ  എന്നിവർ സംസാരിച്ചു. ഗോവയിലെ പ്രശസ്ത കൊങ്കണി സാഹിത്യകാരൻ മാധവ് ബോർക്കർ ഉൾപ്പടെ നിരവധി സാഹിത്യകാരന്മാരുടെ രചനകൾ  അവതരിപ്പിച്ചു. 


'കൊങ്കണി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ചർച്ചയിൽ മെൽവിൻ റോഡ്രിഗസ് മോഡറേറ്റർ ആയി.


രണ്ട് ദിവസങ്ങളിലായി 6 സെഷനുകൾ ആയിട്ടാണ് സാഹിത്യ സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 700 പ്രതിനിധികൾ സാഹിത്യ സമ്മേളനത്തിൽ പങ്കെടുത്തു. 

കൊങ്കണി സാഹിത്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടനവധി എഴുത്തുകാർ സമ്മേളത്തിൽ പങ്കെടുത്തു. കൊങ്കണി ഭാഷ സാഹിത്യ രചനകളുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

സമ്മേളന നഗരിയിൽ പുസ്തക പ്രദർശനവും വിൽപനയും ഉണ്ടായിരിന്നു.


നഗരത്തിലെ വെള്ളക്കെട്ട് നഗരസഭ പരാജയപ്പെട്ടു

 നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരും നഗരസഭയും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടെന്ന് മുൻ മേയർ ടോണി ചമ്മണി കുറ്റപ്പെടുത്തി. ഏറെ കൊട്ടിയാഘോഷിച്ചു തുടങ്ങിയ ഓപറേഷൻ ബ്രേക്ക്‌ ത്രൂവും വേണ്ട ഫലം കണ്ടില്ല. ഒറ്റ മഴയിൽ പോലും നഗരം വെള്ളത്തിൽ മുങ്ങി പോകുന്നത് ഇടതു ഭരണത്തിന്റെ പിടിപ്പുകേടിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. യഥാർത്ഥത്തിൽ കഴിഞ്ഞ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കനാലുകളിലെയും കാനകളിലെയും ചെളിനീക്കം ചെയുന്ന പ്രവർത്തി നടത്തുന്നതിൽ വൻ വീഴ്ച്ച സംഭവിച്ചു. സാധാരണ നിലയിൽ മേയർമാരാണ് ഈ പ്രവർത്തികൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നത്.അനിവാര്യമായ   ഇത്തരം ചുമതലകൾ നിർവഹികുന്നതിന് പകരം  സിപിഎം പാർട്ടി സമ്മേളനങ്ങളിലും നഗരസഭാ തെരഞ്ഞെടുപ്പു ഒരുക്കത്തിലും യുഡിഫ് തുടങ്ങി വച്ച പദ്ധതികളുടെ ഉൽഘടന മാമാങ്കങ്ങളിലും മുഴുകി നടന്ന് നഗരഭരണത്തെ നാഥനില്ല കളരിയാക്കി മാറ്റുകയാണ് എം. അനിൽകുമാർ ചെയ്തത്.കൊച്ചിയിലെ ജനങ്ങളുടെ ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തം ഇടത് ഭരണസമിതിക്ക് മാത്രമാണ്.

 തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പി.ആർ വർക്കിന്റെ സ്റ്റുഡിയോ ഫ്ലോറിൽ നിന്നും ഇറങ്ങി വന്ന് മേയർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് മുൻ മേയർ ടോണി ചമ്മണി ആവശ്യപ്പെട്ടു.

Sunday, November 23, 2025

ഒരു ലക്ഷം പഠിതാക്കളെ എ ഐ പരിശീലിപ്പിക്കാന്‍ സെയില്‍സ്ഫോഴ്സ്



കൊച്ചി: എ ഐ മിഷനും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമായി ചേര്‍ന്ന് പഠിതാക്കളെ എഐ പരിശീലിപ്പിക്കാന്‍ സെയില്‍സ്ഫോഴ്സ്.  

ഭാവിയിലെ തൊഴിലവസരങ്ങള്‍ക്ക് ആവശ്യമായ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ്  കഴിവുകള്‍ നല്‍കുന്നതിന് 2026 അവസാനത്തോടെ ഒരു ലക്ഷം പേരെ  പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.  എ ഐ അധിഷ്ഠിത കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് രംഗത്തെ ലോകനേതൃത്വമുള്ള സ്മാര്‍ട്ട്ബ്രിഡ്ജിന്‍റെ നേതൃത്വത്തില്‍ 'യുവ എ ഐ ഭാരത്: ജന്‍ എ ഐ സ്കില്‍ കാറ്റലിസ്റ്റ്' പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.


രാജ്യവ്യാപക എ ഐ സ്കില്‍ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികളെയും വ്യവസായ രംഗത്തുള്ളവരെയും ലക്ഷ്യമിടുന്ന പരിശീലനം സെല്‍സ്ഫോഴ്സിന്‍റെ സൗജന്യ പഠനപ്ലാറ്റ്ഫോമായ ട്രെയില്‍ഹെഡ് വഴിയാണ് നല്‍കുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എ ഐ  അടിസ്ഥാനമാക്കിയുള്ള ബിസിനസ് ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Monday, November 10, 2025

എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ജാഗ്രതി യാത്ര കൊച്ചിയിലെത്തി

കൊച്ചി: ഇന്ത്യയുടെ സംരംഭകത്വ ആഘോഷത്തിന്‍റെ ഭാഗമായി എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 18-ാമത് ജാഗ്രതി യാത്ര കൊച്ചിയിലെത്തി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും തെരഞ്ഞെടുത്ത 500 യാത്രികരെ ഒന്നിപ്പിക്കുന്ന 15 ദിവസം നീണ്ടുനില്‍ക്കുന്ന 8,000 കിലോമീറ്റര്‍ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിത്. 68,000-ത്തിലധികം അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ യാത്രികര്‍ സംരംഭങ്ങള്‍ വഴിയുള്ള വികസനത്തിലൂടെ ഒരു ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കുക എന്ന ജാഗ്രതിയുടെ ദൗത്യത്തിന്‍റെ പ്രതിനിധികളാണ്. ഇന്ത്യയിലെ യുവാക്കളെ സംരംഭം, വിദ്യാഭ്യാസം, സാമ്പത്തിക അവബോധം എന്നിവയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ഇതില്‍ പങ്കാളിയാകുന്നത്. യാത്രികരുടെ സംരംഭക ആശയങ്ങളുടെ പ്രദര്‍ശനമായി ജാഗ്രതി എന്‍റര്‍പ്രൈസ് മേള (ജെഇഎം)യും കെഎസ്യുഎമ്മിന്‍റെ ഒമ്പത് മേഖലകളെ പ്രതിനിധീകരിക്കുന്ന 10 സ്റ്റാര്‍ട്ടപ്പുകളുടെ അവതരണവും നടന്നു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫാബ്ലാബ്, മേക്കേഴ്സ് വില്ലേജും കാമ്പസ് ടൂര്‍ യാത്രികര്‍ക്ക് ഉല്‍പ്പന്ന നവീകരണത്തെയും ഡിസൈന്‍ ലീഡ് സംരംഭത്തെയും കുറിച്ചുള്ള പ്രായോഗിക പരിചയം നല്‍കി. ടാലി സൊല്യൂഷന്‍സ്, കാമ്പ എന്നിവയുടെ സഹകരണത്തോടെയാണ് എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ജാഗ്രതി യാത്ര സംഘടിപ്പിക്കുന്നത്

Saturday, November 4, 2023

27 വര്‍ഷത്തെ സേവനത്തിനു ശേഷം സമര്‍ ഇനി വിശ്രമ ജീവിതത്തിലേക്ക്‌

 












കൊച്ചി:
നീണ്ട 27 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡിന്റെ ആദ്യത്തെ ഓഫ്‌ഷോര്‍ പട്രോള്‍ വെസ്സല്‍ ആയ 'സമര്‍' പരമ്പരാഗത സായുധ സേനാ ചടങ്ങിനിടെ അസ്‌തമയ സൂര്യനെ സാക്ഷിയാക്കി വിടപറഞ്ഞു.
പൂര്‍ണ്ണ ബഹുമതികളോടെ ഡീകമ്മീഷന്‍ ചെയ്‌തു. കോസ്റ്റ്‌ ഗാര്‍ഡ്‌ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്‌ പരമേഷ്‌ മുഖ്യ അതിഥിയായിരുന്ന ചടങ്ങില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. പി പലേരി യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോരിച്ചൊരിയുന്ന മഴയ്‌്‌ക്കിടെ കൃത്യം അസ്‌തമയ സമയത്ത്‌ 6.01ന്‌) (അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്‌ പരമേഷ്‌, കമ്മീഷനിങ്‌ പെന്‍ഡന്റ്‌ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്‌.രമേഷിനു കൈമാറിയതോടെയാണ ഔദ്യോഗികമായ ഡികമ്മീഷനിങ്ങ്‌ പുര്‍ത്തിയായി.
യുദ്ധം എന്നര്‍ഥമുള്ള സമര്‍, ഇന്ത്യന്‍ കോസ്റ്റ്‌ ഗാര്‍ഡിന്റെ ഇച്ഛാശക്തിയുടെയും രാജ്യത്തിന്റെ നാവിക താല്‍പ്പര്യങ്ങള്‍ക്കായി 'പ്രയത്‌നിക്കുന്നതിന്റെയും ഭാഗമായി.1996 ഫെബ്രുവരി 14ന്‌ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവുആയിരുന്നു സമര്‍ കോസ്‌റ്റ്‌ ഗാര്‍ഡിലേക്കു കമ്മീഷന്‍ ചെയ്‌തത്‌. കോസ്റ്റ്‌ ഗാര്‍ഡ്‌ റീജിയന്റെ (വെസ്റ്റ്‌) ഓപ്പറേഷന്‍ കമാന്‍ഡിന്‌ കീഴില്‍ മുംബൈ ആസ്ഥാനമായായിരുന്നു തുടര്‍ന്നുള്ള സേവനം.2009 ല്‍ കൊച്ചിയിലേക്കു മാറി.
സൈനിക ഓപ്പറേഷനുകളേക്കാള്‍ കള്ളക്കടത്ത്‌്‌,ആയുധകടത്ത്‌, മനുഷ്യക്കടത്ത്‌, തുടങ്ങിയവ തടയുന്നതില്‍ പ്രധാന പങ്കുവഹിച്ച സമര്‍ ജീവന്‍ രക്ഷാദൗത്യങ്‌ളിലും മുന്നിലുണ്ടായിരുന്നുു.
ഗോവ ഷിപ്പ്‌ യാര്‍ഡില്‍ തദ്ദേശീയമായി നിര്‍മ്മിച്ച സമറിന്റെ നീളം 102 മീറ്റര്‍. 21 നോട്ട്‌ ആണ്‌ പരമാവധി വേഗത. കപ്പല്‍ ഏകദേശം 54000 മണിക്കൂര്‍ കടലില്‍ സജീവമായിരുന്നു; 5,68,700 മൈല്‍ സഞ്ചരിച്ചു.
.2009 മുതല്‍ കൊച്ചി ആസ്ഥാനമായി അറബിക്കടലില്‍ തീരദേശ സുരക്ഷ തുടര്‍ന്നു. വിടപറയുമ്പോള്‍ 19 നാവിക സേനാ ഓഫീസര്‍മാര്‍ സമറില്‍ ഉണ്‌ായിരുന്നു. ഇന്ത്യന്‍ നാവിക സേനയാണ്‌ ഇനി സമറിന്റെ ഭാവി തീരുമാനിക്കുക. ആയുധ ശേഖരം, റഡാര്‍ എന്നിവ നീക്കം ചെയ്‌ത ശേഷം ഇനി നാവിക സേനാ മ്യസിയം ആക്കുന്ന കാര്യവും ആലോചനയിലുണ്ട്‌