കൊച്ചി
കുപ്രസിദ്ധ ഗൂണ്ടാത്തലവന്‍ ഭായ് നസീറിന്റെ കരുതല്‍ തടങ്കല്‍ കോടതി റദ്ദാക്കി. ഇയാളെ കതുതല്‍ തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ കാപ ഉപദേശക സമിതി ഉത്തരവിട്ടു. ഭായ് നസീറിനെ തടവില്‍ വെക്കുന്നതിനു പോലീസ് നിരത്തിയ ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഉപദേശകസമിതിയുടെ കണ്ടെത്തല്‍.
കോടതി വളപ്പില്‍ ഭായ് നസീറിന്റെയും മരട് അനീഷിന്റെയും സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടിലിനെ തുടര്‍ന്നാണ് സിറ്റി പോലീസ് മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി ഗൂണ്ടകളെ പിടികൂടുന്നതാരംഭിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 29നാണ് കുപ്രസിദ്ധ ഗൂണ്ട ഭായ് നസീറിനെ സൗത്ത് എസ്‌ഐ ഗോപകുമാറും സംഘവും മൈസൂരില്‍ നിന്നും പിടികൂടിയത്. . തുടര്‍ന്നു
പോലീസ് ഗൂണ്ടാ പ്രിവന്‍ഷഷന്‍ ആക്‌ട് അഥവാ കേരളാ സാമൂഹ്യ വിരുദ്ധ പവര്‍ത്തനങ്ങള്‍ തടയല്‍ നിയം (കാപ്പ) ഉപയോഗിച്ചു കരുതല്‍ തടങ്കലില്‍ ഇടുകയായിരുന്നു. ജില്ലാകലക്‌ടറുടെ ഉത്തരവനുസരിച്ചായിരുന്നു ആറുമാസത്തെ കരുതല്‍ തടങ്കലില്‍ ഭായ് നസീറിനെ ഇട്ടിരുന്നത്
കുപ്രസിദ്ധ ഗൂണ്ടാ തലവന്‍ ഭായി നസീറിനോടൊപ്പം പിടികൂടിയവരെയും ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി കാപ്പ നിയമപ്രകാരം കരുതല്‍ തടങ്ങലില്‍ ആക്കിയിരുന്നു
നഗരത്തിലെയും പരിസരങ്ങളിലേയും നിരവധി പോലീസ് സ്‌റ്റേഷനുകളിലെ പ്രതിയായ ഭായ് നസീറിനോടൊപ്പം നിരവധി കേസുകളിലെ പ്രതികളായ പ്രവീണ്‍,് പ്രജീ,് ,പുലി നസീര്‍, ശ്രീമോന്‍ എന്നിവരെയും എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം ഇവരെ എറണാകുളം ജില്ലാ ജയിലിലേക്കു മാറ്റിയിരുന്നു.
എന്നാല്‍ ഭായ് നസീറിനെ മോചിപ്പിക്കാന്‍ കാപ്പ ഉപദേശക സമിതി തീരുമാനിച്ചതോടെ ഈ ഗൂണ്ടകളും പുറത്തിറങ്ങാനുള്ള വഴി തുറന്നിരിക്കുകയാണ്.
പോലീസ് സ്വീകരിച്ച നടപടികളുടെ പിഴവാണ് ഭായ് നസീറിന്റെ മോചന്തതിനു വഴിയൊരുക്കിയത്. കരുതല്‍ തടങ്കലിനു കാപ്പ ഉപദേശകസമിതിയുടെ അംഗീകാരം ആവശ്യമാണ്. . എന്നാല്‍ കരുതല്‍ തടങ്കലിനായി പോലീസ് പറയുന്ന ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഉപദേശകസമതി പറയുന്നത്. എന്നാല്‍ വാദിക്കാന്‍ അഭിഭാഷകനില്ലാത്തതാണ് ഇതിനു കാരണമായതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. എന്തായാലും പോലീസ് വകുപ്പിനു ഇത് നാണക്കേടായി.
കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന മോര്‍ച്ചറി ഷമീര്‍ എന്ന കുപ്രസിദ്ധ ഗൂണ്ടേയേയും മൂന്നു മാസത്തിനു ശേഷം കാപ്പ ഉപദേശകസമിതി മോചിപ്പിച്ചിരുന്നു.
അതേസമയം ഭായ് നസീറിനെതിരെ പോലീസ് പലപ്പോഴും നടപടി എടുക്കാന്‍ മടിച്ചിരുന്നു. കാപ്പ നിയമപ്രകാരം ഭായ് നസീറിനെ കരുതല്‍ തടങ്കലില്‍ വെക്കാനുള്ള ഉത്തരവ് ഒരു ഉയര്‍ന്ന പോലീസ്സ ഉദ്യോഗസ്ഥന്‍ തന്നെ ഏഴ് മാസത്തോളം പൂഴ്‌ത്തി വെക്കുകയായിരുന്നു. ഒടുവില്‍ ഇയാള്‍ സ്ഥലംമാറിപ്പോയപ്പോള്‍ മാത്രമാണ് ഭായ് നസീറിനെ പിടികൂടാനായത്. അതേപോലെ ഭായ് നസീറിനെപ്പോലെ കുപ്രസിദ്ധ ഗൂണ്ടയെ പിടികൂടാന്‍ പോലീസ് സേനയെ കാര്യമായി ഉപയോഗിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇയാളെ പിടികൂടാന്‍ ഒരു സബ് ഇന്‍സ്‌പെക്‌ടറെ മാത്രമാണ് അയച്ചത്.ഇതും ഭായ് നസീറിന്റെ പോലീസിലെ ഉന്നത ബന്ധം വ്യക്തമാക്കുന്നു. രാഷ്‌ട്രീയ നേതാക്കളോടും ഭായ് നസീര്‍ ഉഷ്‌മളമായ ബന്ധമാണ് വെച്ചുപുലര്‍ത്തുന്നത്.
ഭായ് നസീറിനോടൊപ്പം പിടിയിലായ മുണ്ടംവേലി പുളിക്കല്‍ വീട്ടില്‍ പോള്‍ മകന്‍ പ്രവീണ്‍ (25),കാക്കനാട് ചെമ്പുമുക്ക് കൈതക്കാട്ടില്‍ വീ്‌ട്ടില്‍ ഷണ്മുഖന്റെ മകന്‍ പ്രജീഷ് (29), തേവര മട്ടുമ്മല്‍ മണി മകന്‍ ശ്രീമോന്‍ (31), മരട് പെരിങ്ങാ്‌ട്ടൂര്‍ പറമ്പില്‍ അബ്ദുള്‍ കരീം പുലിക്കോടന്‍ മകന്‍ പുലി നസീര്‍ (36), നെട്ടൂര്‍ ഹബീബ് ബിജു എന്നിവരെ അഞ്ചുമാസം മുന്‍പ് ഭീഷണിപ്പെടുത്തി രണ്ടരലക്ഷം രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്‌ത്. പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ട്. കേരള പോലീസിനു മുഴുവനും നാണക്കേടുണ്ടാക്കി ഇവരെയും മോചിപ്പിക്കേണ്ടി വന്നേക്കും.

പൊളി
ReplyDelete