നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരും നഗരസഭയും പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ ഉണ്ടായ വെള്ളക്കെട്ടെന്ന് മുൻ മേയർ ടോണി ചമ്മണി കുറ്റപ്പെടുത്തി. ഏറെ കൊട്ടിയാഘോഷിച്ചു തുടങ്ങിയ ഓപറേഷൻ ബ്രേക്ക് ത്രൂവും വേണ്ട ഫലം കണ്ടില്ല. ഒറ്റ മഴയിൽ പോലും നഗരം വെള്ളത്തിൽ മുങ്ങി പോകുന്നത് ഇടതു ഭരണത്തിന്റെ പിടിപ്പുകേടിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. യഥാർത്ഥത്തിൽ കഴിഞ്ഞ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കനാലുകളിലെയും കാനകളിലെയും ചെളിനീക്കം ചെയുന്ന പ്രവർത്തി നടത്തുന്നതിൽ വൻ വീഴ്ച്ച സംഭവിച്ചു. സാധാരണ നിലയിൽ മേയർമാരാണ് ഈ പ്രവർത്തികൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നത്.അനിവാര്യമായ ഇത്തരം ചുമതലകൾ നിർവഹികുന്നതിന് പകരം സിപിഎം പാർട്ടി സമ്മേളനങ്ങളിലും നഗരസഭാ തെരഞ്ഞെടുപ്പു ഒരുക്കത്തിലും യുഡിഫ് തുടങ്ങി വച്ച പദ്ധതികളുടെ ഉൽഘടന മാമാങ്കങ്ങളിലും മുഴുകി നടന്ന് നഗരഭരണത്തെ നാഥനില്ല കളരിയാക്കി മാറ്റുകയാണ് എം. അനിൽകുമാർ ചെയ്തത്.കൊച്ചിയിലെ ജനങ്ങളുടെ ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തം ഇടത് ഭരണസമിതിക്ക് മാത്രമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പി.ആർ വർക്കിന്റെ സ്റ്റുഡിയോ ഫ്ലോറിൽ നിന്നും ഇറങ്ങി വന്ന് മേയർ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് മുൻ മേയർ ടോണി ചമ്മണി ആവശ്യപ്പെട്ടു.
No comments:
Post a Comment