Monday, November 10, 2025
എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ജാഗ്രതി യാത്ര കൊച്ചിയിലെത്തി
കൊച്ചി: ഇന്ത്യയുടെ സംരംഭകത്വ ആഘോഷത്തിന്‍റെ ഭാഗമായി എച്ച്ഡിഎഫ്സി മ്യൂച്വല്‍
ഫണ്ടിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 18-ാമത് ജാഗ്രതി യാത്ര കൊച്ചിയിലെത്തി.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും തെരഞ്ഞെടുത്ത 500
യാത്രികരെ ഒന്നിപ്പിക്കുന്ന 15 ദിവസം നീണ്ടുനില്‍ക്കുന്ന 8,000 കിലോമീറ്റര്‍
യാത്രയിലെ മറ്റൊരു നാഴികക്കല്ലാണിത്. 68,000-ത്തിലധികം അപേക്ഷകരില്‍ നിന്ന്
തിരഞ്ഞെടുക്കപ്പെട്ട ഈ യാത്രികര്‍ സംരംഭങ്ങള്‍ വഴിയുള്ള വികസനത്തിലൂടെ ഒരു
ആത്മനിര്‍ഭര്‍ ഭാരതം കെട്ടിപ്പടുക്കുക എന്ന ജാഗ്രതിയുടെ ദൗത്യത്തിന്‍റെ
പ്രതിനിധികളാണ്. ഇന്ത്യയിലെ യുവാക്കളെ സംരംഭം, വിദ്യാഭ്യാസം, സാമ്പത്തിക അവബോധം
എന്നിവയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് എച്ച്ഡിഎഫ്സി
മ്യൂച്വല്‍ ഫണ്ട് ഇതില്‍ പങ്കാളിയാകുന്നത്. യാത്രികരുടെ സംരംഭക ആശയങ്ങളുടെ
പ്രദര്‍ശനമായി ജാഗ്രതി എന്‍റര്‍പ്രൈസ് മേള (ജെഇഎം)യും കെഎസ്യുഎമ്മിന്‍റെ ഒമ്പത്
മേഖലകളെ പ്രതിനിധീകരിക്കുന്ന 10 സ്റ്റാര്‍ട്ടപ്പുകളുടെ അവതരണവും നടന്നു.
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഫാബ്ലാബ്, മേക്കേഴ്സ് വില്ലേജും കാമ്പസ് ടൂര്‍
യാത്രികര്‍ക്ക് ഉല്‍പ്പന്ന നവീകരണത്തെയും ഡിസൈന്‍ ലീഡ് സംരംഭത്തെയും കുറിച്ചുള്ള
പ്രായോഗിക പരിചയം നല്‍കി. ടാലി സൊല്യൂഷന്‍സ്, കാമ്പ എന്നിവയുടെ സഹകരണത്തോടെയാണ്
എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ജാഗ്രതി യാത്ര സംഘടിപ്പിക്കുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment