കൊച്ചി: എ ഐ മിഷനും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവുമായി ചേര്‍ന്ന് പഠിതാക്കളെ എഐ പരിശീലിപ്പിക്കാന്‍ സെയില്‍സ്ഫോഴ്സ്.
ഭാവിയിലെ തൊഴിലവസരങ്ങള്‍ക്ക് ആവശ്യമായ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കഴിവുകള്‍ നല്‍കുന്നതിന് 2026 അവസാനത്തോടെ ഒരു ലക്ഷം പേരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. എ ഐ അധിഷ്ഠിത കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് രംഗത്തെ ലോകനേതൃത്വമുള്ള സ്മാര്‍ട്ട്ബ്രിഡ്ജിന്‍റെ നേതൃത്വത്തില്‍ 'യുവ എ ഐ ഭാരത്: ജന്‍ എ ഐ സ്കില്‍ കാറ്റലിസ്റ്റ്' പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
രാജ്യവ്യാപക എ ഐ സ്കില്‍ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാര്‍ഥികളെയും വ്യവസായ രംഗത്തുള്ളവരെയും ലക്ഷ്യമിടുന്ന പരിശീലനം സെല്‍സ്ഫോഴ്സിന്‍റെ സൗജന്യ പഠനപ്ലാറ്റ്ഫോമായ ട്രെയില്‍ഹെഡ് വഴിയാണ് നല്‍കുന്നത്. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് എ ഐ അടിസ്ഥാനമാക്കിയുള്ള ബിസിനസ് ആപ്ലിക്കേഷനുകളില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
No comments:
Post a Comment